ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ നേരിടാന്‍ ശാസ്‌ത്രാധിഷ്‌ഠിത തന്ത്രങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കുക, ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ജീനോം സീക്വന്‍സിങ് വ്യാപകമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കണം.
ആധികാരികമായി ഒന്നും പറയാനാകില്ലെങ്കിലും ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ പടരാന്‍ ഈ വകഭേദത്തിന് കഴിയുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റുമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതിനെക്കുറിച്ചും അവര്‍ ചൂണ്ടിക്കാണിച്ചു. മാസ്‌ക്കുകള്‍ ‘പോക്കറ്റിലെ വാക്‌സിനുകള്‍’ ആണെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
അതേസമയം, ഒമൈക്രോണ്‍ ക്രോണ്‍ യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയിലും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്‌തമാക്കാനാണ് തെക്കു-കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Read Also: പാർലമെന്റിന്റെ ശീതകാല സമ്മേളത്തിന് നാളെ തുടക്കമാവും