പാർലമെന്റിന്റെ ശീതകാല സമ്മേളത്തിന് നാളെ തുടക്കമാവും

By Staff Reporter, Malabar News
Parliament of India-
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമാണ അജണ്ടയിലുള്ളത്. ആദ്യ ദിനമായ നാളെ തന്നെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ല് സഭയിൽ അവതരിപ്പിക്കും. മിനിമം താങ്ങുവില സംബന്ധിച്ച നിയമത്തെക്കുറിച്ചുള്ള അവ്യക്‌തത നില നിർത്തിയാണ് ബില്ല് അവതരണം.

ബിജെപിയും കോൺഗ്രസും നാളെ സഭയിൽ ഹാജരാകണമെന്ന് അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന്റെ ചർച്ച പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് വേദിയാകും എന്നുറപ്പാണ്. മിനിമം താങ്ങുവില, വിള നവീകരണം, ചിലവില്ലാത്ത കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്‌ധ സമിതി രൂപവൽക്കരിക്കാനുള്ള പ്രഖ്യാപനം സർക്കാർ സഭയിൽ നടുത്തും.

ക്രിപ്‌റ്റോ കറൻസി നിയന്ത്രണ ബിൽ, വൈദ്യുതി നിയമ ഭേദഗതി ബിൽ, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51 ശതമാനത്തിൽനിന്ന് 26 ശതമാനമാക്കി കുറയ്‌ക്കാനുള്ള ബിൽ തുടങ്ങിയ ബില്ലുകളാണ് ഈ സമ്മേളത്തിൽ സഭ പരിഗണിക്കുന്ന മറ്റ് സുപ്രധാന ബില്ലുകൾ. ഇവക്ക് പുറമെ ചെറുതും വലുതുമായ ഇരുപതിൽ അധികം ബില്ലുകൾ കൂടി സഭയിൽ എത്തും.

Read Also: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE