ന്യൂഡെൽഹി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമൈക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പാശ്‌ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പ്രധാന്യമേറും. ലോകത്ത് ഒമൈക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പ്രതിപാദിക്കുക. രാജ്യത്ത് കോവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.
കൂടുതൽ രാജ്യങ്ങളിൽ ഒമൈക്രോൺ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ അന്താരാഷ്‌ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രത നിർദ്ദേശം ലഭിച്ചതിന് പിന്നാലെ മഹാരാഷ്‌ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള വിവിധ സംസ്‌ഥാനങ്ങൾ വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Read Also: പുതിയ വകഭേദം; കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരിശോധന കർശനമാക്കി കർണാടക