തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിൽ പ്രവേശിച്ചേക്കും. തുടർന്ന് നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ഈ സാഹചര്യത്തിൽ നാളെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുള്ളതായും അധികൃതർ വ്യക്‌തമാക്കി.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ ഇന്ന് ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിൽ മൽസ്യ ബന്ധനത്തിനായി തൊഴിലാളികൾ പോകരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also:മോഡലുകളുടെ മരണം; സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും