ബെംഗളൂരു: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. വിദേശ വ്യവസായി ലഫീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മസ്കറ്റില്‍ ജോലി നല്കാന് ശ്രമിച്ചയാളാണ് ലഫീര്‍.
വിദേശത്തേക്ക് കടത്തിയ ഡോളര്‍ പ്രതിപ്പട്ടികയില്‍ ഉള്ള ഈജിപ്ഷ്യന്‍ പൗരനില്‍ നിന്നു വാങ്ങിയത് ലഫീറാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൂടാതെ ഇയാളുടെ സ്ഥാപനത്തില്‍ സ്വപ്ന സുരേഷ് ജോലിക്ക് അപേക്ഷിച്ചിരുന്നെന്നും ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ എം ശിവശങ്കര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും ഇഡി കണ്ടെത്തിയിരുന്നു. പൊന്നാനി സ്വദേശിയാണ് ലഫീര്‍.
Read Also: ബംഗാളിലെ ചുഴലിക്കാറ്റ്; കേന്ദ്ര ധനസഹായം മമത സർക്കാർ കൊള്ളയടിച്ചുവെന്ന് ബിജെപി