ആഭ്യന്തര വിപണിയിൽ ഇടിവ്; കയറ്റുമതിയിലെ കുതിപ്പിലൂടെ മറികടന്ന് മാരുതി

By Staff Reporter, Malabar News
maruti-suzuki-export-incresed
Representational Image
Ajwa Travels

ന്യൂഡെൽഹി: 2021 നവംബര്‍ മാസത്തിലെ വില്‍പന കണക്കുകളുമായി മാരുതി സുസുക്കി. ആഭ്യന്തര വിപണിയില്‍ 1,39,184 യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി രേഖപ്പെടുത്തിയത്. 2020ലെ നവംബർ മാസത്തിൽ വിറ്റ 1,53,223 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വാര്‍ഷിക വില്‍പനയില്‍ 9 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

എന്നാൽ ഇതിനെ കയറ്റുമതിയിൽ ഉണ്ടായ വളർച്ചയിലൂടെ കറികടക്കാനാണ് മാരുതിയുടെ ശ്രമം. ഇലക്‌ട്രോണിക് ഘടകങ്ങളുടെ കുറവ് ഉല്‍പാദനത്തില്‍ ചെറിയ സ്വാധീനം ചെലുത്തിയെങ്കിലും ആഭ്യന്തര വില്‍പനയെ മാത്രമാണ് ഇത് ബാധിച്ചത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ് കഴിഞ്ഞ മാസം റിപ്പോര്‍ട് ചെയ്‌തതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് (21,393 യൂണിറ്റുകള്‍).

2021 നവംബറില്‍ കയറ്റുമതി ചെയ്‌ത 9,004 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 137 ശതമാനം വർധനവാണ് കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ കണക്കുകൾ ആശാവഹമല്ലെന്നാണ് കമ്പനിയുടെ പക്ഷം. ആഭ്യന്തര വിപണിയിലെ ഇടിവാണ് മാരുതിയെ അലട്ടുന്നത്. ചിപ്പ് ക്ഷാമം, കോവിഡ് പ്രതിസന്ധി തുടങ്ങിയവയാണ് വാഹന വിപണിയെ ബാധിച്ചിരിക്കുന്നത്. ഇത് മാറാൻ കൂടുതൽ സമയമെടുത്തേക്കും.

Read Also: പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ല; ജിഎസ്‌ടി കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE