ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്‌ടി കൗൺസിൽ. പെട്രോളിയം ഉൽപന്നങ്ങൾ പ്രധാന വരുമാന മാർഗമണെന്നും കൂടുതൽ പഠനങ്ങളുടെയും, ആലോചനകളുടെയും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലുളള ഹരജിയിൽ കൗൺസിൽ നിലപാട് അറിയിച്ചത്.
കോവിഡും ഇതിന് കാരണമായി കൗൺസിൽ പറഞ്ഞു. എന്നാൽ ജിഎസ്‌ടി കൗൺസിലിന്റെ മറുപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ച കോടതി, കോവിഡ് കാലത്തും സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. എന്ത് കൊണ്ട് ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ട് വരാൻ പറ്റില്ലെന്നതിന് കൃത്യ മറുപടി പറയാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചു. ഹരജി നാളെ വീണ്ടും പരിഗണിക്കും.
Also Read: സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടൽ; ഹരജി ക്രിസ്‌തുമസ് അവധിക്ക് ശേഷം പരിഗണിക്കും