ന്യൂഡെൽഹി: സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനൻസ് ചോദ്യം ചെയ്‌തുള്ള ഹരജികൾ ക്രിസ്‌തുമസ് അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്‌റ്റിസ് എൻവി രമണ ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല, തൃണമൂൽ നേതാവ് മഹുവ മൊയ്‌ത്ര, അഭിഭാഷകനായ മനോഹര്‍ലാൽ ശര്‍മ്മ എന്നിവരാണ് ഓര്‍ഡിനൻസുകൾ ചോദ്യം ചെയ്‌ത് കോടതിയെ സമീപിച്ചത്. ഓര്‍ഡിനൻസുകൾ നിയമവിരുദ്ധവും സുപ്രീം കോടതി വിധികളുടെ ലംഘനവുമാണെന്ന് ഹരജികളിൽ വാദിക്കുന്നു.
പ്രത്യേക ഓർഡിനൻസ് ഇറക്കിയാണ് കേന്ദ്രസർക്കാർ സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടാൻ തീരുമാനിച്ചത്. അഞ്ച് വർഷം വരെ കാലാവധി നീട്ടാൻ വ്യവസ്‌ഥ ചെയ്യുന്നതാണ് പുതിയ ഓർഡിനൻസ്. രണ്ട് വർഷം വരെയായിരുന്നു ഡയറക്‌ടർമാരുടെ കാലാവധി.
സിബിഐ, ഇഡി മേധാവിമാരുടെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിനെതിരെ അന്ന് അതിരൂക്ഷ വിമർശനവുമായാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. കോൺഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിമർശനവുമായി രംഗത്ത് വന്നിരുന്നു.
Most Read: സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്രത്തിന്റെ ശ്രമം; കർഷക നേതാക്കൾ