ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി ഡോൺ; ഉടമയെ പോലീസിന് കാണിച്ചുകൊടുത്ത് ചേതക്

By Desk Reporter, Malabar News
Don finds cannabis in bag; Chetak showed the owner to the police
Ajwa Travels

കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ കൂട്ടിയിട്ട ബാഗുകളിൽ കഞ്ചാവ് ഒളിപ്പിച്ച ബാഗും അതിന്റെ ഉടമയെയും മണത്ത് കണ്ടുപിടിച്ച് പോലീസ് നായകൾ. ഡോഗ് സ്‌ക്വാഡിലെ ഡോണും ചേതകുമാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവും അത് കടത്താന്‍ ശ്രമിച്ച അതിഥി തൊഴിലാളിയേയും പിടികൂടാൻ സഹായിച്ചത്.

ഒഡീഷ സന്തോഷ്‌പുര സ്വദേശിയായ പരേഷ് നായിക്ക് (29) ആണ് പിടിയിലായത്. വെള്ളിയാഴ്‌ചയാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഡോണിനേയും ചേതക്കിനേയും ഉള്‍പ്പെടുത്തി പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

പോലീസും നാര്‍കോട്ടിക്‌സ് സംഘവും ചേര്‍ന്ന് വ്യാപകമായി നടത്തിയ പരിശോധനയില്‍ എട്ടു പേരെ പിടികൂടിയെങ്കിലും ബാഗ് ആരുടേതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ബാഗിലെ തുണിക്കഷ്‌ണത്തിൽ നിന്നും മണം പിടിച്ചാണ് ചേതക് ഉടമയെ കണ്ടെത്തിയത്. നാര്‍കോട്ടിക്‌സ് ഡിവൈഎസ്‌പി എംഎം ജോസ്, കോട്ടയം ഡിവൈഎസ്‌പി ജെ സന്തോഷ് കുമാര്‍, ഈസ്‌റ്റ് എസ്എച്ച്ഒ ഒയു ശ്രീജിത്ത്, എസ്‌ഐ എംഎച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഡോണ്‍, കഞ്ചാവ് കണ്ടെത്തുന്ന സ്‌നിഫര്‍ വിഭാഗത്തിലെ നായയാണ്. അതേസമയം, ബാഗിന്റെ ഉടമയെ കണ്ടെത്തിയ ചേതക് ആകട്ടെ ബല്‍ജിയം മെലിനോയിസ് ഇനത്തില്‍പെട്ട ട്രാക്കര്‍ നായയാണ്. സൂപ്പര്‍ പോലീസ് നായയെന്നാണ് ചേതക് അറിയപ്പെടുന്നത്.

Most Read:  കോഴിക്കോട് മെഡിക്കൽ കോളേജ്; ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE