അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍

By News Desk, Malabar News
MalabarNews_donation cheating
Representation Image
Ajwa Travels

കൊച്ചി: എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ചേരാനെല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാരാമെഡിക്കല്‍ കോഴ്‌സിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്.

കൂത്താട്ടുകുളത്ത് ഫിനീക്‌സ് എന്ന പേരില്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ വിദഗ്ധ ഉപദേശം നല്‍കുന്ന സ്ഥാപന ഉടമകളായ അനു ചന്ദ്രന്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായ ജയകുമാര്‍, മുന്‍ ഉദ്യോഗസ്ഥന്‍ ശശിധരന്‍ എന്നിവരാണ് പിടിയിലായത്.

മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ വിജയിച്ചവരുടെ കയ്യില്‍ നിന്നാണ് സംഘം പണം തട്ടിയത്. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഇവര്‍ വാങ്ങിയത്. കോഴ്‌സുകള്‍ക്ക് പ്രത്യേക സംഭാവനകള്‍ നല്‍കേണ്ടതില്ല എന്ന കാര്യം അറിയാത്തവരെയാണ് സംഘം കബളിപ്പിച്ചത്.

സ്ഥാപനം നടത്തുന്ന അനുചന്ദ്രന് ഇത്തരം ആളുകളുടെ വിവരം കൈമാറിയത് കോളേജ് ഉദ്യോഗസ്ഥനായ ജയകുമാറാണ്. സീറ്റിന് പണം ആവശ്യപ്പെട്ട് ചിലര്‍ വിദ്യാര്‍ത്ഥികളെ സമീപിച്ചത് ശ്രദ്ധയില്‍ പെട്ട കോളേജ് അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി. മുന്‍ വര്‍ഷങ്ങളിലും സംഘം സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE