താമസവിസയുടെ കാലാവധി നീട്ടി ദുബായ്; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം

By Team Member, Malabar News
Dubai News
Ajwa Travels

ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ നാട്ടിൽ കുടുങ്ങിയ ആളുകളുടെ താമസവിസ നീട്ടി നൽകി ദുബായ്. ഡിസംബർ 9ആം തീയതി വരെയാണ് പലരുടെയും വിസ കാലാവധി നീട്ടിയത്. ഇതിൽ ഒരു മാസത്തെ അധിക കാലാവധിയും ഉൾപ്പെടുന്നുണ്ട്.

കാലാവധി നീട്ടി നൽകിയതോടെ ഇനി പ്രവാസികൾക്ക് നവംബർ 9ആം തീയതിക്കകം ദുബായിലെത്തി പുതിയ വിസക്ക് അപേക്ഷ നൽകിയാൽ മതിയാകും. കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ (ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) പരിശോധിച്ചവർക്കാണ് വിസ കാലാവധി നീട്ടിയതായി വ്യക്‌തമായത്‌.

ഔദ്യോഗിക അറിയിപ്പ് ഇല്ലാതെയാണ് ഇപ്പോൾ പ്രവാസികൾക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. യാത്രക്ക് മുൻപായി https://amer.gdrfad.gov.ae/visa-inquiry എന്ന വെബ്‌സൈറ്റ് പരിശോധിച്ചാൽ താമസവിസയുടെ കാലാവധി നീട്ടിയിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. ദുബായ്‌ക്കൊപ്പം മറ്റ് ചില എമിറേറ്റുകളിലും താമസവിസയുടെ കാലാവധി നീട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Read also: പികെ ബിജുവിന്റെ ‘ദി സ്‌റ്റോൺ’; പരിണാമചരിത്രം പറയുന്ന സിനിമ ഓഗസ്‌റ്റ് 18ന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE