ഡിവൈഎഫ്ഐ നേതാക്കളുമായി ചർച്ച; ഉദ്യോഗാർഥികളുടെ സമരം അവസാനിച്ചേക്കും

By Team Member, Malabar News
psc
Representational image
Ajwa Travels

തിരുവനന്തപുരം : പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിച്ചേക്കുമെന്ന് സൂചനകൾ. സമരം നടത്തുന്ന ലയ രാജേഷ് ഉൾപ്പടെയുള്ള സംഘടനാ നേതാക്കൾ ഡിവൈഎഫ്‌ഐ ഓഫീസിലെത്തി ഡിവൈഎഫ്‌ഐ സംസ്‌ഥാന നേതൃത്വവുമായി ചർച്ച നടത്തി.

ചർച്ചയിൽ മന്ത്രിതല ചർച്ചകൾക്ക് അവസരം ഒരുക്കണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം ഡിവൈഎഫ്ഐ നേതാക്കളെ അറിയിച്ചു. ഇത് പ്രകാരം നാളെ മന്ത്രിതല ചർച്ചക്ക് അവസരം ഒരുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന നേതൃത്വം വ്യക്‌തമാക്കിയിട്ടുണ്ട്‌. മന്ത്രിമാരുമായി നടക്കുന്ന ചർച്ചയിൽ ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ സമരം അവസാനിച്ചേക്കുമെന്നാണ് സൂചന.

അതേസമയം തന്നെ പിഎസ്‌സി നിയമന പ്രശ്‌നവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിയതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്ന് പോയ റവന്യൂ വകുപ്പ് വാഹനം പ്രവർത്തകർ തടഞ്ഞു. കൂടാതെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കസേരകളും കമ്പുകളും എറിഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചു.

Read also : തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്‌ചക്ക് തയ്യാർ; സിപിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE