തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്‌ചക്ക് തയ്യാർ; സിപിഐ

By Team Member, Malabar News
binoy viswam
ബിനോയ് വിശ്വം
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ ന്യായമായ വിട്ടുവീഴ്‌ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. എൽഡിഎഫിൽ സീറ്റുകളുടെ കാര്യത്തിൽ സിപിഐ മുന്നണി മര്യാദകൾ പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലടക്കം ന്യായമായ തീരുമാനം കൈക്കൊള്ളാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇടത് മുന്നണിയിലേക്ക് പുതിയ കക്ഷികൾ വന്നതോടെ മറ്റ് കക്ഷികൾ കുറച്ചു വിട്ടുവീഴ്‌ചകൾ ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

യാഥാർഥ്യ ബോധമുള്ള പാർട്ടിയാണ് സിപിഐ എന്നും, എൽഡിഎഫ് മുന്നണി യാഥാർഥ്യമാക്കുന്നതിനായി സിപിഐ നിരവധി വിട്ടുവീഴ്‌ചകൾ ചെയ്‌തിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്‌തമാക്കി. പുതിയ കക്ഷികൾ മുന്നണിയിലേക്കെത്തി മുന്നണി വിപുലീകരിക്കുമ്പോൾ അതിന് മറ്റ് കക്ഷികൾ വിട്ടുവീഴ്‌ചകൾ ചെയ്യേണ്ടി വരും. അത്തരത്തിൽ ന്യായമായ ഏതൊരു വിട്ടുവീഴ്‌ചക്കും സിപിഐ തയ്യാറാണെന്നും, മറ്റ് പാർട്ടികളും ഇതേപ്പറ്റി ചിന്തിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം വ്യക്‌തമാക്കി.

Read also : സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചർച്ചയാകാം; ഇപി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE