ശ്രീനഗർ: ലഡാക്കിലെ ലേയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട് ചെയ്‌തത്. ലേയിൽ നിന്ന് 86 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തിങ്കളാഴ്‌ച പുലർച്ചെ 6.10ഓടെയായിരുന്നു ഭൂകമ്പം. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്.
Read also: 5 കോടിയുടെ വ്യാജ കറൻസി നോട്ടുകൾ പിടികൂടി; മധ്യപ്രദേശിൽ 8 പേർ അറസ്‌റ്റിൽ