ബാൽഘട്ട്: മധ്യപ്രദേശിൽ നിന്ന് 5 കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. സംഭവത്തിൽ 8 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 6 പേരെ മധ്യപ്രദേശിലെ ബാൽഘട്ടിൽ നിന്നും രണ്ടുപേരെ മഹാരാഷ്‌ട്രയിലെ ഗോൺഡിയയിൽ നിന്നുമാണ് പിടികൂടിയതെന്ന് ബാൽഘട്ട് പോലീസ് സൂപ്രണ്ട് പറഞ്ഞു.
10ന്റെ മുതൽ 2,000ത്തിന്റെ നോട്ടുകൾ വരെ പിടിച്ചെടുത്തവയിലുണ്ട്. വലിയ തോതിൽ വ്യാജ കറൻസി നോട്ടുകൾ കൊണ്ടുവരാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കറൻസികൾ പിടിച്ചെടുത്തത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും എവിടെ നിന്നാണ് കറൻസി നോട്ടുകൾ ലഭ്യമായതെന്നും അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. സംഘത്തലവനെയും സപ്ളൈ ചെയിനിനെയും കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെയും ഇവിടെ നിന്ന് 4.94 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തിരുന്നു. ഈ രണ്ട് സംഘങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read also: ഇന്ത്യൻ ഐടി ചട്ടം; ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു