ഡെല്‍ഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന പ്രധാനമന്ത്രിയുടെ ആശയം നടപ്പിലാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണെന്ന് സൂചിപ്പിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തയാറാണെന്ന് കമ്മീഷണര്‍ ന്യൂസ് 18 ചാനലിനോടാണ് പ്രതികരിച്ചത്.
ഇതിന് വേണ്ട നിയമ ഭേദഗതികള്‍ വരുത്തിയാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണ് സുനില്‍ അറോറ പറയുന്നു. നവംബര്‍ മാസത്തിലാണ് ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. വിവിധ തിരഞ്ഞെടുപ്പുകള്‍ വിവിധ കാലങ്ങളില്‍ നടക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന കാര്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്.
പുതിയ സംവിധാനം നടപ്പിലാക്കുന്നതില്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ട ഏജന്‍സി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്‌താവന നിര്‍ണ്ണായകമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനൂകൂലമായ പ്രതികരണം ഈ വിഷയത്തില്‍ ഒരു സജീവ രാഷ്‌ട്രീയ ചര്‍ച്ചക്ക് കാരണമായേക്കാം. അതേസമയം, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് പ്രയോഗികമായ ഒരു ആശയമല്ല എന്ന നിലപാടാണ് എടുത്തിട്ടുള്ളത്.
Also Read: വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്; ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനം