വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച് യുഎഇ

By Team Member, Malabar News
Educational Institutions Started Working At Full Capacity
Ajwa Travels

അബുദാബി: കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും പ്രവർത്തനം പൂർണ തോതിൽ പുനഃരാരംഭിച്ച് യുഎഇ. പുതുക്കിയ കോവിഡ് നിയമം അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലാക്കാൻ ദേശീയ ദുരന്ത നിവാരണ സമിതിയും വിദ്യാഭ്യാസ മന്ത്രാലയവും അനുമതി നൽകിയിട്ടുണ്ട്.

ഫീൽഡ് ട്രിപ്പുകൾ പുനഃരാരംഭിക്കാമെന്നും, വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഗ്രീൻ പാസ് കാണിച്ച് ഇതിൽ പങ്കാളികളാകാമെന്നും അധികൃതർ വ്യക്‌തമാക്കി. വാക്‌സിൻ എടുക്കാത്ത 16 വയസിന് മുകളിലുള്ളവർ ആഴ്‌ചയിൽ ഒരിക്കൽ പിസിആർ ടെസ്‌റ്റ് നെഗറ്റീവ് ഫലം നിർബന്ധമായും ഹാജരാക്കണം.

അതേസമയം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മൊത്തം വിദ്യാർഥികളുടെ 15 ശതമാനത്തിലേറെ പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചാൽ സ്‌ഥാപനം 3 ദിവസം അടച്ചിടണം. സമ്പർക്കം പുലർത്തിയവർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. കൂടാതെ പകർച്ചവ്യാധി രോഗമുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസ് തിരഞ്ഞെടുക്കാമെന്നും അധികൃതർ അറിയിച്ചു.

Read also: കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട; പിടികൂടിയത് 2.5 കിലോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE