ചെറിയപെരുന്നാൾ സന്ദേശം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

By Desk Reporter, Malabar News
Syed Ibrahim al-Khalil al-Bukhari_Eid Message
Ajwa Travels

മലപ്പുറം: ജാഗ്രതയും സഹന സന്നദ്ധതയും ഏറെ ആവശ്യപ്പെടുന്ന സവിശേഷ സമയത്താണ് വീണ്ടും ചെറിയ പെരുന്നാള്‍ എത്തിയിരിക്കുന്നത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ അളവില്‍ സഹാനുഭൂതി കാണിക്കാനുമാണ് ഈദിന്റെ സന്ദേശം.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ഇത് ഏറെ പ്രസക്‌തമാണ്. കഷ്‌ടപ്പെടുന്ന, വേദനയനുഭവിക്കുന്ന സഹജീവികൾക്ക് ശാരീരികമായും മാനസികമായും പ്രാർഥനയിലൂടെയും ആശ്വാസം പകരാന്‍ ശ്രമിക്കണം. ഇക്കാലത്തെ ഏറ്റവും വലിയ പുണ്യം അതായിരിക്കും.

Courtesy_Gunveenanand
Courtesy_Gunveenanand

വിശുദ്ധിയുടെ വെൺമ നിറഞ്ഞ റമളാനിലെ പുണ്യ ദിനങ്ങളെ വിസ്‌മരിച്ചു കളയരുത്. അത് പോയ്‌പ്പോയ പട്ടിണി ദിനങ്ങളല്ല, നമ്മുടെ ജീവിതത്തില്‍ ഇടര്‍ച്ചകളില്ലാതെ തുടരേണ്ട നൻമയുടെ മാര്‍ഗമാണ്. റമളാനില്‍ ആർജിച്ചെടുത്ത സ്വഭാവ ഗുണങ്ങളെല്ലാം പെരുന്നാളോടെ വലിച്ചെറിയുന്നവരെക്കാള്‍ ഹതഭാഗ്യര്‍ ആരാണുള്ളത്.

രോഗപീഢകളിലും പ്രതിസന്ധികളിലും വലയുന്നവർ ആരായാലും അവർക്ക് സഹായമെത്തിക്കുന്നതിലും പ്രാർഥനകളിൽ അവരെ ഓര്‍ക്കുന്നതിലുമാകട്ടെ പെരുന്നാള്‍ സന്തോഷങ്ങള്‍. അഭിമാനത്തോടെയുള്ള നിലനില്‍പ്പിനായി പൊരുതുന്ന പലസ്‌തീനികളെയും ദുആകളില്‍ പ്രത്യേകം ഉള്‍പ്പെടുത്തുക.

പെരുന്നാളിന്റെ ഹൃദ്യമായ കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണമുണ്ട്. വിശ്വാസികളെന്ന നിലയില്‍ ഇവ പാലിക്കല്‍ ഓരോരുത്തരുടേയും നിര്‍ബന്ധ ബാധ്യതയാണ്. എന്നാല്‍ കനിവും കരുതലും വേണ്ടവര്‍ക്ക് അവ നല്‍കുന്നതിന് ഒരു മുടക്കവും ഉണ്ടാവരുത്. മഹാമാരിയാല്‍ കഷ്‌ടപ്പെടുന്നവർക്ക് എല്ലാ അർഥത്തിലും ആശ്വാസം പകരാന്‍ വഴികള്‍ കണ്ടെത്തണം.

Courtesy _ freepik
Courtesy _ freepik

കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്ക് മാനസികമായ ധൈര്യം പകരണം. വിവിധ രോഗ പീഢകളില്‍ കഴിയുന്നവര്‍ക്ക് കനിവെത്തണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഇത് സാധ്യമാണ്. സാങ്കേതിക രംഗത്തെ സധ്യതകള്‍ ഇതിനായി ഉപയോഗപ്പെടുത്തണം. സാർവത്രികമായ സാമൂഹ്യ മാദ്ധ്യമ ഇടപെടലുകളില്‍ ധാര്‍മികതയുടെ ചൈതന്യം നിറയണം.

എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
ചെയര്‍മാന്‍, മഅ്ദിന്‍ അക്കാദമി
ജനറല്‍ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്

Most Read: ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE