ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു

By Staff Reporter, Malabar News
tiger killed girl
Representational Image
Ajwa Travels

സൂററ്റ്: ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പുലി കടിച്ചകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. പായല്‍ ദേവക എന്ന കുട്ടിയാണ് മരിച്ചത്. കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്.

പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. കുട്ടിയുടെ കഴുത്തിന് പിടികൂടിയ പുലി 500 മീറ്ററോളം വലിച്ചിഴച്ച്‌ കൊണ്ടുപോവകയായിരുന്നു. വനത്തിനുള്ളില്‍ വെച്ച്‌ കുട്ടിയെ കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് സൂററ്റ് റേഞ്ച് വനംവകുപ്പ് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

അതേസമയം ഇതുവരെയും പുലിയെ പിടികൂടാനായിട്ടില്ല. പുലിക്കായി കെണി ഒരുക്കിയതായി വനം വകുപ്പ് അറിയിച്ചു.

Read Also: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE