കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്‌ചാത്തലത്തില്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കാരുണ്യ പ്രവർത്തനത്തിൽ ഏകരൂലിൽ, കേരള ഗ്രാമീണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ ബേക്‌സും പങ്കാളിയായി.
ബേക്കറിയിലെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും തൊഴിലാളികളുടെ വേതനവും വയനാടിന്റെ കണ്ണീരൊപ്പുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയാണ് ഇവർ മാതൃക തീർത്തത്.
ബേക്കറിയുടെ 8ആം വാർഷികത്തോട് അനുബന്ധിച്ചാണ് മാതൃകാപരമായ ചടങ്ങു സംഘടിപ്പിക്കാൻ ബേക്കറി തീരുമാനിച്ചത്. സംഭാവന ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് സ്വീകരിച്ചു. ചടങ്ങിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജില്‍ രാജ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് ഗ്യാലക്‌സി, യൂത്ത് വിങ് പ്രസിഡണ്ട് സികെ ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
MOST READ | സിഖ് കലാപം; ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതക കുറ്റം ചുമത്താം- കോടതി