ന്യൂഡെൽഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐക്ക് നിർദ്ദേശം നൽകി ഡെൽഹി റൗസ് അവന്യൂ കോടതി. ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്‌തമാക്കി.
1984ലെ സിഖ് കലാപത്തിനിടെ ഡെൽഹിയിലെ പുൽ ബംഗാഷിലെ ഗുരുദ്വാരയ്‌ക്ക് തീയിടുകയും ഥാക്കുർ സിങ്, ബാദൽ സിങ്, ഗുരുചരൺ സിങ് എന്നിവർ കൊല്ലപ്പെടുകയും ചെയ്‌ത സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ കുറ്റം ചുമത്താൻ നിർദ്ദേശിച്ചത്.
കൊലപാതകത്തിന് പുറമെ അനധികൃതമായി സംഘംചേരൽ, കലാപമുണ്ടാക്കൽ, നിയമലംഘനം, ആരാധനാലയം അശുദ്ധമാക്കൽ, തീയിടൽ, മോഷണം എന്നീ കുറ്റങ്ങൾ ജഗ്‌ദീഷ് ടൈറ്റ്‌ലർക്കെതിരെ ചുമത്താനും കോടതി സിബിഐക്ക് നിർദ്ദേശം നൽകി. 2023 മേയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 1984ൽ ഗുരുദ്വാരയ്‌ക്ക് പുറത്തുകൂടിയിരുന്ന ജനക്കൂട്ടത്തിന് ടൈറ്റ്‌ലർ കാലാപാഹ്വാനം നൽകി പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു.
Most Read| പാരിസ് പാരാലിംപിക്‌സ്; ഷൂട്ടിങ്ങിൽ മനീഷ് നർവാളിന് വെള്ളി