കൊച്ചി: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്ക് നേരെ കയ്യേറ്റം. നവകേരള യാത്രക്കെതിരായ പ്രതിഷേധത്തിനിടെ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തു വെച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെ മർദ്ദിക്കുകയും ചെയ്‌തത്.
എൽദോസ് കുന്നപ്പിള്ളിയും ഡ്രൈവർ അഭിജിത്തും ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം, ഡിവൈഎഫ്ഐക്കാരാണ് മർദ്ദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് അടിച്ചെന്നും ആരോപണമുണ്ട്. നവകേരള സദസിന്റെ ഭാഗമായി പെരുമ്പാവൂരിൽ എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ ഡിവൈഎഫ്‌ഐക്കാർ പോലീസിന്റെ സാന്നിധ്യത്തിൽ മർദ്ദിച്ചിരുന്നു.
Most Read| അയ്യപ്പ ഭക്‌തരുടെ തിരക്ക്; ശബരിമലയിൽ ദർശന സമയം നീട്ടി