കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ്​ റാലികളുടെ വിലക്ക് നീട്ടി

By Syndicated , Malabar News
eci-rally roadshoew
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ തിരഞ്ഞെടുപ്പ്​ റാലികൾക്ക് ഏർപ്പെടുത്തിയ വിലക്ക്​ ജനുവരി 31 വരെ തുടരുമെന്ന്​ തിരഞ്ഞെടുപ്പ്​ കമ്മീഷൻ. തിരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ച്​ സംസ്‌ഥാനങ്ങളിലാണ്​ വിലക്ക്​. പ്രചാരണത്തിൽ കോവിഡ്​ മാനദണ്ഡം പാലിക്കുന്നുണ്ടെന്നത് ഉറപ്പ് വരുത്താനുള്ള ചുമതല ചീഫ്​ സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റുമാർക്കാണെന്നും നിയന്ത്രണങ്ങൾ പാലിക്കാത്ത പാർട്ടികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ വ്യക്‌തമാക്കി.

വീടുകൾ കയറിയുള്ള പ്രചാരണത്തിന്​ പരമാവധി അഞ്ച്​ പേരെ മാത്രമേ അനുവദിക്കുകയുള്ളു. അതേസമയം, ഇൻഡോർ മീറ്റിങ്ങുകൾക്ക് 300 ആളുകൾക്ക് പങ്കെടുക്കാമെന്ന്​ കമ്മീഷൻ ഉത്തരവിൽ പറയുന്നു​. കേ​ന്ദ്ര ആരോഗ്യ മന്ത്രാലയവുമായും തിരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ച്​ സംസ്‌ഥാനങ്ങളിലെ ആരോഗ്യ വിദഗ്​ധരുമായും കൂടിയാലോചന നടത്തിയതിന്​ ശേഷമാണ്​ കമ്മീഷൻ ഇൻഡോർ മീറ്റിങ്ങുകൾക്ക് ഇളവുകൾ അനുവദിച്ചത്.

Read also: സീറ്റ് തർക്കം; രാജി ​പ്രഖ്യാപിച്ച് ബിജെപി നേതാവ് ലക്ഷ്‌മീകാന്ത് പർസേക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE