കാസർഗോഡ് ജില്ലാ കളക്‌ടർക്കെതിരെ പരാതി; തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് റിപ്പോർട് തേടി

By Team Member, Malabar News
Government does not move to change place name in kasargod
കാസർഗോഡ് കളക്‌ടർ സജിത്ത് ബാബു
Ajwa Travels

കാസർഗോഡ് : ജില്ലാ കളക്‌ടർ സജിത്ത് ബാബുവിനെതിരായ പരാതിയിൽ സംസ്‌ഥാന സർക്കാരിനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രെസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെതിരെ നടപടി എടുക്കാത്തതിനെ തുടർന്നാണ് കാസർഗോഡ് ജില്ലാ കളക്‌ടർക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ സർക്കാരിന്റെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിസംബർ 14ആം തീയതി ജില്ലയിലെ ആലക്കോട് ചെർക്കളപ്പാറ ജിഎൽപി സ്‌കൂളിൽ വ്യാപക കള്ളവോട്ട് നടന്നതായി പ്രിസൈഡിങ് ഓഫീസറായ കെഎം ശ്രീകുമാർ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. കള്ളവോട്ട് വ്യാപകമായതോടെ വോട്ടർമാരുടെ ഐഡി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം ബൂത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്‌തമാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തുടർന്ന് കളക്‌ടർ സജിത്ത് ബാബുവിന് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ വ്യക്‌തമാക്കുന്നത്‌. സിപിഎമ്മിന്റെ കയ്യാളായാണ് കളക്‌ടർ സജിത്ത് ബാബു പ്രവർത്തിക്കുന്നത് എന്ന് ആരോപിച്ച് ജില്ലയിലെ യുഡിഎഫ് നേതൃത്വമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും കളക്‌ടറെ നീക്കണമെന്നും പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also : നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE