ഇനി കണക്ഷന്‍ വിച്ഛേദിക്കില്ല; പകരം വന്‍ പിഴ

By News Desk, Malabar News
electricity bill-rate
Representation Image
Ajwa Travels

സംസ്ഥാനത്ത് ഇനി വൈദ്യുതി ബില്‍ അടക്കാതെ ഇരുന്നാല്‍ കണക്ഷന്‍ വിച്ഛേദിക്കില്ല. പകരം ബില്‍ കുടിശ്ശിക വരുത്തിയാല്‍ ബോര്‍ഡ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത് 18 ശതമാനം വരെ പിഴ. എന്നാല്‍ കണക്ഷന്‍ തത്കാലം വിച്ഛേദിക്കില്ല. ജൂണ്‍ 20-ന് ശേഷം നല്‍കിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും.

ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 20 വരെ നല്‍കിയ ബില്ലടക്കാന്‍ ഗുണഭോക്താക്കള്‍ക്ക് ഡിസംബര്‍വരെ സമയമുണ്ടെന്നാണ് കെ.എസ്.ഇ.ബി. ഗുണഭോക്തൃസേവനകേന്ദ്രം അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ ബില്ലുകളില്‍ സര്‍ച്ചാര്‍ജ് ഈടാക്കില്ല എന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ബില്‍ തവണകളായി അടക്കാന്‍ പ്രത്യേക ഓപ്ഷന്‍ വാങ്ങാതെ ഓണ്‍ലൈനായി ബില്‍ത്തുകയുടെ ഒരു പങ്ക് മാത്രം അടച്ച പല ഉപഭോക്താക്കള്‍ക്കും അടക്കാന്‍ ബാക്കിയുണ്ടായിരുന്ന തുകക്ക്  സര്‍ച്ചാര്‍ജ് അടയ്‌ക്കേണ്ടിവന്നതായി പരാതിയുണ്ട്.

കൂടാതെ, കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ പുതിയ വൈദ്യുതകണക്ഷന് ഇനി ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE