പെന്‍ഷന്‍ തുക മുടങ്ങി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെ

By News Desk, Malabar News
Endosulfan Victims Not Getting Pension Amount
Representational Image
Ajwa Travels

കാസര്‍കോട്: കോവിഡ് സാഹചര്യം കനക്കുമ്പോഴും അഞ്ച് മാസത്തോളം ആയി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ തുക ലഭിക്കുന്നില്ലെന്ന് പരാതി. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന 6,700 ഓളം ദുരിതബാധിതരും അവരുടെ കുടുംബവുമാണ് സാന്ത്വന സഹായം ലഭിക്കാതെ കഷ്ടപ്പെടുന്നത്. നിലവില്‍ ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലെ പെന്‍ഷന്‍ തുകയാണ് ലഭിക്കാത്തത്.

സാമൂഹിക സുരക്ഷാ മിഷന് കീഴില്‍ സ്‌നേഹസാന്ത്വനം പദ്ധതിയില്‍ രണ്ട് കാറ്റഗറികളിലായി 6727 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇവരില്‍ നൂറോളം പേര്‍ മരിച്ചു. കിടപ്പ് രോഗികള്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗബാധിതര്‍ക്കും 1200 മുതല്‍ 2200 രൂപ വരെയാണ് സഹായധനം നല്‍കുന്നത്. കിടപ്പിലായ ദുരിതബാധിതരെ പരിചരിക്കുന്ന ഒരാള്‍ക്ക് ആശ്വാസകിരണം പദ്ധതി വഴി സഹായം നല്‍കുമായിരുന്നു. മാസം 700 രൂപ വീതം ലഭിക്കേണ്ട 4738 ആളുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, ഒരു വര്‍ഷത്തോളമായി ഈ തുക ലഭിക്കാത്തവരും ജില്ലയിലുണ്ട്.

കോവിഡിന്റെ ഭാഗമായി അതിര്‍ത്തികളില്‍ നടപ്പാക്കിയ യാത്രാനിയന്ത്രണം കാരണം മംഗളൂരുവിലെയും മണിപ്പാലിലെയും ആശുപത്രികളില്‍ ചികിത്സ തേടിയിരുന്ന ദുരിതബാധിതര്‍ക്ക് ചികിത്സ തുടരാന്‍ മാര്‍ഗമില്ല. ചികിത്സാ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ കേരളത്തിലെ ഹോസ്പിറ്റലുകളില്‍ തുടര്‍ചികിത്സ ലഭിക്കുന്നതും ബുദ്ധിമുട്ടാണ്. മരുന്ന് ലഭിക്കാനുള്ള പ്രയാസവും തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE