ബെംഗളൂരു മയക്കുമരുന്ന് കേസ്; കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിലും പരിശോധന

By News Desk, Malabar News
Kodiyeri Balakrishnan Against Media
Kodiyeri Balakrishnan
Ajwa Travels

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്‌റ്റിലായ പശ്‌ചാത്തലത്തില്‍, ബിനീഷുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ പരിശോധന. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെയും ആദായ നികുതി വകപ്പിന്റെയും സംഘം പരിശോധന നടത്തും.

Related News: കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; ബിനീഷിനെ കാണാൻ ഇന്നും അഭിഭാഷകരെ അനുവദിച്ചില്ല

പരിശോധന നടത്തുന്നതിനായി ബെംഗളൂരുവില്‍ നിന്ന് എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയതായാണ് വിവരം. കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്ത വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. ബിനീഷിന്റെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE