എറണാകുളം: കൊച്ചി മെട്രോയുടെ തൂണിന്റെ ബലക്ഷയം സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട് സർക്കാർ. കെഎംആർഎലിന്റെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്‌തമാക്കി. എന്നാൽ കൊച്ചി മെട്രോ നിര്‍മാണത്തിലെ പിഴവ് സംബന്ധിച്ച പരിശോധന കെഎംആര്‍എല്ലിലും ഡിഎംആര്‍സിയിലും മാത്രമായി ഒതുങ്ങുന്നതാണ് നിലവിൽ ഉയരുന്ന വിമർശനം.
മെട്രോയുടെ നിർമാണത്തിൽ പിഴവ് പറ്റിയതായി ഇ ശ്രീധരൻ തന്നെ സമ്മതിച്ച സാഹചര്യത്തിൽ മറ്റൊരു ഏജൻസിയെ കൊണ്ട് പരിശോധന നടത്താനാണ് സർക്കാർ നിലവിൽ ആലോചിക്കുന്നത്. അതേസമയം മെട്രോയുടെ പത്തടിപ്പാലത്തെ 347ആം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ ഇന്ന് ആരംഭിക്കും. അറ്റകുറ്റ പണിക്കുള്ള ചിലവുകൾ എല്‍ ആന്‍ഡ് ടി ആണ് നിർവഹിക്കുന്നത്. കൂടാതെ മറ്റ് തൂണുകളും പരിശോധന വിധേയമാക്കും.
ഡിഎംആര്‍സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് അറ്റകുറ്റ പണികൾ നടക്കുന്നത്. നിലവിലുള്ള മെട്രോ ഗതാഗതം തടസപ്പെടാത്ത രീതിയിലായിരിക്കും പണി നടക്കുകയെന്നും, മഴക്കാലത്തിന് മുൻപായി ഇത് പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ഇന്നുമുതൽ സംസ്‌ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും