ന്യൂഡെൽഹി: എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നും ഇതിനായി ഏവരും ശബ്ദം ഉയർത്തണമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു. വാക്സിൻ ക്ഷാമത്തിൽ ‘സ്പീക്ക്അപ് ഫോർ വാക്സിൻ ഫോർ ഓൾ‘ എന്ന ക്യാംപയിനും രാഹുൽ തുടക്കമിട്ടു.
“കോവിഡ് വാക്സിൻ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങൾ എല്ലാവരും അതിന് വേണ്ടി ശബ്ദമുയർത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
कोरोना वैक्सीन देश की ज़रूरत है।
आप भी इसके लिए अपनी आवाज़ बुलंद कीजिए- सबको हक़ है सुरक्षित जीवन का।#SpeakUpForVaccinesForAll pic.twitter.com/qcxFZuzR2x
— Rahul Gandhi (@RahulGandhi) April 12, 2021
ഇന്ത്യയിൽ പ്രതിദിനം 1,68912 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെടുന്നത്. 904 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് സജീവമായ കോവിഡ് കേസുകൾ 12 ലക്ഷത്തിൽ എത്തി നിൽക്കുകയാണ്.
Also Read: ഓഹരി വിപണിയിൽ ഇടിവ്; കോവിഡ് ബാധ ഉയരുന്നത് തിരിച്ചടിയാവുന്നു