നോർക്ക റൂട്ട്സ്; പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകി തുടങ്ങി

By Team Member, Malabar News
norka roots
Representational image
Ajwa Travels

തിരുവനന്തപുരം : പ്രവാസി മലയാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന  സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് വഴിയുള്ള ധനസഹായ വിതരണം ആരംഭിച്ചു. മൂന്ന് ലക്ഷം രൂപയുടെ സഹായമാണ് സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്നത്. പ്രവാസ ജീവിതം പൂർത്തിയാക്കി തിരികെ നാട്ടിലെത്തിയ ആളുകളുടെ പുനഃരധിവാസത്തിനും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയാണ് ഈ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്.

ധനസഹായം ലഭിക്കുന്നതിനായി ഫെബ്രുവരി 15ആം തീയതി വരെ ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്. പുതിയതായി ധനസഹായത്തിന് അപേക്ഷിക്കുന്നവർ  സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കട ധന പട്ടിക എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 15നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം – 14 വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്.

ധനസഹായത്തിനായി അപേക്ഷിക്കേണ്ട ഫോം www.norkaroots.org എന്ന സൈറ്റിലൂടെ ലഭിക്കുന്നതാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും ഈ സൈറ്റിലൂടെ ലഭിക്കും. കൂടാതെ ടോൾ ഫ്രീ നമ്പറുകളായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) എന്നിവയിലും വിശദവിവരങ്ങൾക്കായി സമീപിക്കാവുന്നതാണ്.

Read also : ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍; വാക്‌സിനേഷന്‍ 2 ലക്ഷം പിന്നിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE