അനധികൃത താമസം: ഒരു ലക്ഷം വിദേശികളെ പുറത്താക്കും- കുവൈത്ത്

By Desk Reporter, Malabar News
Kuwait_2020 Aug 10
Ajwa Travels

കുവൈത്ത് സിറ്റി: വിസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരു ലക്ഷം വിദേശികളെ ഈ വർഷം അവസാനത്തോടെ കുവൈത്തിൽ നിന്നും പുറത്താക്കും. അത്തരത്തിലുള്ള 450 കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ജനസംഖ്യാ അസന്തുലനം ഇല്ലാതാകുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ അമിത സാന്നിധ്യം കുറക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നടപടി.

വിവിധ കമ്പനികളുടെ വിസയിൽ എത്തിയ വിദേശികൾക്ക് പ്രസ്തുത സ്ഥാപനങ്ങളിൽ ജോലി ലഭിക്കാറില്ല. പകരം അവർ തൊഴിൽ വിപണിയിൽ തൊഴിൽ തേടി അലയുകയാണ് പതിവ്. മിക്ക കമ്പനികൾക്കുമാകട്ടെ ഓഫീസ് പോലും ഉണ്ടാകാറില്ല. 450 കമ്പനികളിൽ 300 എണ്ണത്തിനും യാതൊരു വാണിജ്യ ഇടപാടുകളും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിസ കച്ചവടക്കാർക്കെതിരെ കർശന നിലപാടാണ് ഈയിടെയായി അധികൃതർ സ്വീകരിക്കുന്നത്. താമസാനുമതികാര്യ വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം 535 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെ്. അവരിൽ 55 സ്വദേശികളും ഉൾപ്പെടും.

ഫാമുകളുടെ മറവിലും വ്യാപകമായ തോതിൽ വിസ കച്ചവടം നടക്കുന്നതായി കണ്ടെത്തിയുണ്ട്. വിസ കച്ചവടം വഴി കഴിഞ്ഞ 2 വർഷത്തിനിടയിൽ വ്യാജകമ്പിനികൾ 66 ദശലക്ഷം ദിനാർ സാമ്പാദിച്ചതായാണ് കണക്ക്. 30,000 പേരെയെങ്കിലും അത്തരത്തിൽ കുവൈത്തിൽ എത്തിച്ചിട്ടുമുണ്ട്. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിസ കച്ചവടത്തിനിരയായി കുവൈത്തിൽ എത്തുന്നവരിൽ ഏറെയും. 1,500 ദിനാറിന് മുകളിലാണ് ഓരോരുത്തരും വിസക്ക് നൽകുന്ന തുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE