ഹെയർ & ബ്യൂട്ടി സംരക്ഷണ ബ്രാൻഡ്‌ ‘എഫ്-സലൂൺ’ കോഴിക്കോട്‌ നഗരത്തിലും

ഫാഷൻ ടെലിവിഷൻ ചാനൽ എഫ്‌ടിവി നിയന്ത്രിക്കുന്ന, മുടിയുടെയും മുഖത്തിന്റെയും സൗന്ദര്യ സംരക്ഷണ രംഗത്തെ ആഗോള ബ്രാൻഡായ 'എഫ്-സലൂൺ' കോഴിക്കോട് നഗരത്തിലും പ്രവർത്തനം തുടങ്ങി.

By Desk Reporter, Malabar News
FTV F-Salon Kozhikode
Supplied image | White Magic Group
Ajwa Travels

കോഴിക്കോട്: ഹെയർ & ബ്യൂട്ടി സംരക്ഷണ രംഗത്തെ ലോകോത്തര ബ്രാൻഡ്‌ ‘എഫ്-സലൂൺ’ കോഴിക്കോട്‌ നഗരത്തിൽ ആരംഭിച്ചു. അന്താരാഷ്‍ട്ര ഫാഷൻ ടെലിവിഷൻ ചാനൽ എഫ്‌ടിവി നിയന്ത്രിക്കുന്ന സലൂണിൽ മുൻനിര ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള വിദഗ്‌ധ സേവനവും സംരക്ഷണവും ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

നിലവിൽ കൊച്ചിയിൽ ‘എഫ്-സലൂൺ’ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് നഗര പരിസരമായ ഗോവിന്ദപുരത്ത് ആരംഭിച്ച രണ്ടാമത്തെ ‘എഫ്-സലൂൺ’ ജെയിൻ ജസ്‌റ്റിനും ആൽബർട്ടും പങ്കാളികളായ, കൊച്ചി ആസ്‌ഥാനമായ വൈറ്റ് മാജിക് ഫാഷന്റെ പങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുക. ഇവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ ഉൾപ്പടെ പുതിയ ഫ്രാഞ്ചൈസികൾ തുറക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ പറഞ്ഞു.

ഇതിനകം തന്നെ ഇന്ത്യയിലെ പല നഗരങ്ങളിലും പ്രവർത്തിക്കുന്ന ‘എഫ്-സലൂൺ’ ഹെയർ & ബ്യൂട്ടി സംരക്ഷണ വ്യവസായ രംഗത്ത് അതിവേഗം വളരുന്ന ബ്രാൻഡാണ്. കോഴിക്കോട് ആരംഭിച്ചിരിക്കുന്ന എഫ്-സലൂണിന്റെ പ്രാദേശിക പങ്കാളികൾ ഐൻ മാത്യു, ലിബിൻ രാജ്, രഹ്‌ന പി എന്നിവരാണ്. ഫാഷൻ ടിവിയുടെ പ്രീമിയം എഫ്-സലൂൺ കേരളത്തിലുടനീളം ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ഫാഷൻ ടിവി മാനേജിംഗ് ഡയറക്‌ടർ കാഷിഫ് ഖാൻ പറഞ്ഞു.

HEALTH | 65 കഴിഞ്ഞവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE