ഫേസ്ബുക്കിന് പേര് മാറ്റം; ഇനി മുതൽ മാതൃ കമ്പനി ‘മെറ്റ’ എന്നറിയപ്പെടും

By Staff Reporter, Malabar News
facebook-name-change
Ajwa Travels

ന്യൂയോർക്ക്: മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. ‘മെറ്റ’ എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്‌റ്റഗ്രാം, വാട്‍സ്ആപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്‌ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്നും കമ്പനി സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.

കമ്പനിയുടെ മാർക്കറ്റ് പവർ, അൽഗൊരിതം തീരുമാനങ്ങൾ, മറ്റ് നിയമനടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് മാതൃസ്‌ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്കോ മറ്റ് ആപ്ളിക്കേഷൻ സേവനങ്ങളെയോ സംബന്ധിച്ച കേസുകളും മറ്റും മാതൃകമ്പനിയെ നേരിട്ട് ബാധിക്കുന്നത് ഇതോടെ കുറയും.

ഈ മാറ്റം തങ്ങളുടെ വ്യത്യസ്‌ത ആപ്ളിക്കേഷനുകളും സാങ്കേതികവിദ്യകളും ഒരു പുതിയ ബ്രാൻഡിന് കീഴിൽ കൊണ്ടുവരാൻ സഹായിക്കുമെന്ന് സക്കർബർഗ് അറിയിച്ചു. അതേസമയം, കമ്പനിയുടെ കോർപ്പറേറ്റ് ഘടനയിൽ മാറ്റം വരുത്തില്ലെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു.

കാലിഫോർണിയ മെൻലോ പാർക്കിലെ ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ പുതിയ ലോഗോയും പുറത്തുവിട്ടു. നീല ഇൻഫിനിറ്റി ഷേപ്പ് നൽകുന്ന ‘മെറ്റ’ എന്നെഴുതിയതാണ് മാതൃ കമ്പനിയുടെ പുതിയ ലോഗോ.

Read Also: ഇടുക്കി ഡാം തുറക്കാൻ സാധ്യത; പെരിയാറിലെ ജലനിരപ്പിൽ ആശങ്കയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE