ട്വിറ്ററിന് സമാനമായി ‘ബ്ളൂ ടിക്’ സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുമെന്ന് മെറ്റ

മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനം തുടങ്ങുന്നതോടെ ഫേസ്ബുക്കിലും ഇൻസ്‌റ്റഗ്രാമിലും സബ്‌സ്‌ക്രിപ്‌ഷൻ ആഗ്രഹിക്കുന്ന ഉപയോക്‌താക്കൾ പ്രതിമാസം 990 രൂപ മുതൽ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്

By Trainee Reporter, Malabar News
meta_facebook
Ajwa Travels

ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ‘ ട്വിറ്റർ ബ്‌ളൂ’വിന് സമാനമായി, സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കുമെന്ന് മെറ്റ. പ്രതിമാസ നിരക്കിൽ ബ്ളൂ ടിക് ബാഡ്‌ജിന്‌ സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണ് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്. ഇതനുസരിച്ചു പ്രതിമാസം 990 രൂപ മുതൽ വെരിഫൈഡ് അക്കൗണ്ടുകൾ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്.

ഫേസ്ബുക്കിന്റെ മാതൃസ്‌ഥാപനമായ മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനം തുടങ്ങുന്നതോടെ ഫേസ്ബുക്കിലും ഇൻസ്‌റ്റഗ്രാമിലും സബ്‌സ്‌ക്രിപ്‌ഷൻ ആഗ്രഹിക്കുന്ന ഉപയോക്‌താക്കൾ പണം നൽകേണ്ടി വരും. ഞങ്ങളുടെ സേവനങ്ങളിൽ ഉടനീളം ആധികാരികതയും സുരക്ഷയും വർധിപ്പിക്കുന്നതിനാണ് പുതിയ ഫീച്ചറെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.

സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഈ ആഴ്‌ച ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലെ പുറത്തിറക്കും. മറ്റു രാജ്യങ്ങളിൽ ക്രമേണ എത്തുമെന്നാണ് സൂചന. ട്വിറ്ററിനെ പിന്തുടർന്നാണ് മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞ മാസം ട്വിറ്റർ ബ്ളൂ ടിക്കിന്റെ വില പ്രതിമാസം 11 ഡോളർ അഥവാ 900 രൂപ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിനെ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷമാണ് പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.

Most Read: സ്രാങ്ക് ലൈസൻസ് സ്വന്തമാക്കി എസ് സന്ധ്യ; സംസ്‌ഥാനത്തെ ആദ്യ വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE