കാട്ടുപന്നി ശല്യം; കര്‍ഷകന്റെ ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു

By News Desk, Malabar News
thamarassery forest range office
Representational Image
Ajwa Travels

കോഴിക്കോട്: മലയോര മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് താമരശ്ശേരിയില്‍ കര്‍ഷകന്‍ എംഎ ജോസഫ് നടത്തുന്ന ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാന്നതിനും ഒപ്പം ഡെല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമാണ് കൂടരഞ്ഞിയിയിലെ കര്‍ഷകനായ എംഎ ജോസഫ് സമരം നടത്തുന്നത്.

താമരശ്ശേരി ഫോറസ്‌റ്റ് റേഞ്ച് ഓഫീസിനു മുന്‍പിലാണ് ഇദ്ദേഹം ഒറ്റയാള്‍ സമരം നടത്തുന്നത്. കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമായി അവയെ ക്ഷുദ്രജീവി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് അദേഹത്തിന്റെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച് ഡെല്‍ഹിയിലെ സമരം അവസാനിപ്പിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. മൂന്നു ദിവസമായി തുടരുന്ന സമരത്തിന് വിവിധ കര്‍ഷക സംഘടന പ്രതിനിധികള്‍ പിന്തുണ അറിയിക്കുകയും സമര സ്‌ഥലത്തെത്തി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്‌തു.

Malabar News: പികെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE