‘നടപടിയെടുക്കൂ’; മരിച്ച കർഷകരുടെ കണക്കുകൾ സഭയിൽ നിരത്തി രാഹുൽ ഗാന്ധി

By Web Desk, Malabar News
rahul gandhi
Ajwa Travels

ഡെൽഹി: കാർഷിക നിയമ വിഷയത്തിൽ ലോക്‌സഭയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന കൃഷി മന്ത്രി നരേന്ദ്രസിം​ഗ് തോമറിന്റെ പരാമർശത്തിന് എതിരെയാണ് രാഹുൽ പ്രതികരിച്ചത്.

‘സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന് കൃഷി മന്ത്രി പറയുന്നു. നാനൂറോളം കർഷക കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ 5 ലക്ഷം സഹായ ധനം നൽകി. ബാക്കിയുള്ള കുടുംബങ്ങൾക്ക് ജോലിയും നൽകി. ഈ കണക്കുകൾ സഭയുടെ മേശപ്പുറത്ത് വെക്കുന്നു. കേന്ദ്ര സർക്കാർ സഹായ ധനവും ജോലിയും നൽകണം’. രാഹുൽ ​ഗാന്ധി പറഞ്ഞു.

സമരത്തിൽ മരിച്ച കർഷകർക്ക് സഹായ ധനം ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടിയന്തിര പ്രമേയത്തിന് നോട്ടീസും നൽകി. കർഷക സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന കൃഷി മന്ത്രി നരേന്ദ്രസിം​ഗ് തോമറിന്റെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 Kerala News: വായ്‌പ ലഭിക്കാത്തതിന് ആത്‍മഹത്യ; വിപിന്റെ സഹോദരിക്ക് സ്വർണം നൽകുമെന്ന് ജ്വല്ലറികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE