90 ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം; മൂന്നാംഘട്ട സമരപ്രഖ്യാപനം ഞായറാഴ്‌ച

By Trainee Reporter, Malabar News
farmers protest
Representational image

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി ഡെൽഹിയിൽ നടക്കുന്ന കർഷക സമരം 90 ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ സമരം കൂടുതൽ ശക്‌തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേസമയം, മൂന്നാംഘട്ട സമരപരിപാടികൾ ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്ന് സമരസമിതി അറിയിച്ചു.

സമരപരിപാടികൾ ചർച്ച ചെയ്യാനായി സിംഘു അതിർത്തിയിൽ കർഷകർ യോഗം ചേരും. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്ക് എതിരെ ജില്ലാ ആസ്‌ഥാനങ്ങളും താലൂക്കുകളും കേന്ദ്രീകരിച്ച് രാഷ്‌ട്രപതിക്ക് നിവേദനം സമർപ്പിക്കും. ഫെബ്രുവരി 26ന് യുവ കർഷക ദിനമായി ആചരിക്കും. അന്നേദിവസം സമരവേദികൾ നിയന്ത്രിക്കുന്നത് യുവ കർഷകരായിരിക്കും. ശനിയാഴ്‌ച ചന്ദ്രശേഖർ ആസാദ് രക്‌തസാക്ഷി ദിനത്തിൽ കിസാൻ മസ്‌ദൂർ ഏകതാ ദിനമായി ആചരിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

അഖിലേന്ത്യാ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ രാജസ്‌ഥാനിലെ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്‌ച വരെ കർഷക മഹാ കൂട്ടായ്‌മകൾ സംഘടിപ്പിക്കുമെന്നും സമരസമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം, തിക്രി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരോട് അവിടെ നിന്നും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി പോലീസ് നോട്ടീസ് പതിച്ചു. കർഷകർ ഒത്തുകൂടിയത് നിയമലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്‌തമാക്കിയിട്ടുണ്ട്. സാധാരണ നടപടിയാണ് ഇതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസിന്റെ മുന്നറിയിപ്പ് അവഗണിക്കുന്നുവെന്നും നിയമം പിൻവലിക്കുംവരെ സമരം തുടരുമെന്നും കർഷകർ അറിയിച്ചു.

Read also: കേരളത്തിൽ പിണറായി വിജയൻ തുടരണമെന്നാണ് ആഗ്രഹം; കമൽ ഹാസൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE