കർഷക പ്രക്ഷോഭം; സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് സമരക്കാർ

By Trainee Reporter, Malabar News

ന്യൂഡെൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് കർഷക സംഘടനകൾ. പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന കോടതിയുടെ നിർദേശമാണ് സ്വീകാര്യമല്ലെന്ന് കർഷകർ പറയുന്നത്. സുപ്രീംകോടതി ആലോചിക്കുന്ന വിധം കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾ അടങ്ങുന്ന സമിതി, പ്രശ്‌നത്തിന് പരിഹാരമല്ലെന്നാണ് കർഷകരുടെ നിലപാട്.

പാർലമെന്റിൽ ഇത് സംബന്ധിച്ച നിയമങ്ങൾ പാസാക്കുന്നതിന് മുൻപാണ് സമിതി രൂപീകരിക്കേണ്ടിയിരുന്നത്. ഇനി ഇവ പിൻവലിക്കുക മാത്രമാണ് പോംവഴിയെന്നും കർഷകർ പറയുന്നു. ഇക്കാര്യം ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിനെ ഇന്ന് അറിയിക്കും.

അതേസമയം, കർഷക പ്രക്ഷോഭം 22ആം ദിവസത്തിലേക്ക് കടന്നു. കൂടുതൽ കർഷകർ സമരഭൂമിയായ ഡെൽഹി അതിർത്തിയിലേക്ക് എത്തുന്നത് കണ്ട് കേന്ദ്ര സേന അടക്കം വൻ സന്നാഹം ഡെൽഹിയുടെ അതിർത്തി മേഖലകളിൽ തുടരുകയാണ്.

Read also: കര്‍ഷക സമരം ഇന്ന് 22 ആം ദിവസം; നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE