കര്‍ഷക സമരം ഇന്ന് 22 ആം ദിവസം; നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

By Team Member, Malabar News
Malabarnews farmers protest
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന സമരം ഇന്ന് 22 ആം ദിവസത്തിലേക്ക് കടന്നു. ദിനംപ്രതി സമരം ശക്‌തമായി മുന്നോട്ട് പോകുന്നെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും, നിയമങ്ങള്‍ അംഗീകരിച്ച് സമരം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും കഴിഞ്ഞ ദിവസവും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷകരോട് ആവര്‍ത്തിച്ചിരുന്നു.

അതേസമയം തന്നെ ഡെല്‍ഹിയില്‍ ദേശീയപാതകള്‍ ഉപരോധിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. കൂടാതെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ദേശീയപാതകള്‍ ഉപരോധിച്ച് കര്‍ഷകര്‍ നയിക്കുന്ന സമരത്തില്‍ പരിശോധന നടത്താനായി കര്‍ഷക സംഘടനകളെ കൂടി ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാനും സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഒരു കര്‍ഷകന്‍ കൂടി ഇന്നലെ മരിച്ചതോടെ ഇതുവരെ സമരത്തിനിടെ മരിച്ച ആകെ കര്‍ഷകരുടെ എണ്ണം 30 ആയി. പ്രതികൂല സാഹചര്യങ്ങള്‍ എത്ര തന്നെ ഉണ്ടായാലും നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകരാണ് ദിവസേന ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് എത്തുന്നത്. സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ള കര്‍ഷകര്‍ എത്തി സമരം കൂടുതല്‍ ശക്‌തമാകുന്നതോടെ അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Read also : സന്ത്‌ ബാബയുടെ ആത്‍മഹത്യ; കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുലും കെജ്‌രിവാളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE