കർഷക സമരം ചർച്ചയാക്കി; ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ

By Staff Reporter, Malabar News
farmers protest
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക സമരം, മാദ്ധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ചക്ക് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. 90 മിനിട്ട് നീണ്ട ചർച്ച ബ്രിട്ടീഷ് പാർലമെന്റിൽ തിങ്കളാഴ്‌ചയാണ് നടന്നത്. ലേബർ പാർട്ടിയിലെ നിരവധി എംപിമാരും ലിബറൽ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണൽ പാർട്ടിയും കർഷക സമരത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ കൂടിക്കാഴ്‌ച നടത്തുമ്പോൾ ആശങ്ക നേരിട്ടറിയിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ എതിർപ്പ് അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട് ചെയ്‌തു. ഇന്ത്യയിലെ കാർഷിക പരിഷ്‌കാരങ്ങളെപ്പറ്റി ബ്രിട്ടീഷ് പാർലമെന്റിൽ അനാവശ്യ ചർച്ച നടത്തിയതിൽ ബ്രിട്ടീഷ് സ്‌ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി ശക്‌തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്‌ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. മറ്റൊരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്നതിൽനിന്ന് ബ്രിട്ടീഷ് എംപിമാർ വിട്ടുനിൽക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്തില്ല; കേന്ദ്ര ധനകാര്യ സഹമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE