കർഷകർ ഇന്ന് കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ്‌ പാത ഉപരോധിക്കും

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ഡെൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ്‌ പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

ഈ മാസം 14ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. പാർലമെന്റ് മാർച്ച് നടത്തുന്ന തീയതിയും സമയവും അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്നും സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. അതേസമയം, 3 കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം 134 ദിവസങ്ങൾ പിന്നിട്ടു.

Read also: റമദാനിൽ ഭിക്ഷാടനം നിരോധിക്കാൻ യുഎഇ പോലീസ്; ക്യാംപയിൻ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE