ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം ശക്‌തമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് രക്‌തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രധാമന്ത്രിക്ക് വ്യത്യസ്‌ത രീതിയില്‍ കത്തെഴുതിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമത്തിലൂടെ കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും, അതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്നും കര്‍ഷകര്‍ കത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
നിങ്ങള്‍ അദാനിയുടെയും, അംബാനിയുടെയും വക്‌താവായി മാറുകയാണെന്നും, അവര്‍ക്ക് വേണ്ടിയാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നതെന്നും കര്‍ഷകര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. ഒപ്പം തന്നെ ഹിന്ദുക്കള്‍ പശുമാംസം കഴിക്കുന്നതും, മുസ്‌ലിംകള്‍ പന്നി മാംസം കഴിക്കുന്നതും എത്രത്തോളം പാപമാണോ അതുപോലെ പാപമാണ് മറ്റുള്ളവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നതെന്നും, കാര്‍ഷിക നിയമങ്ങളിലൂടെ അത്തരമൊരു പാപമാണ് നിങ്ങള്‍ ചെയ്യുന്നതെന്നും കത്തില്‍ കര്‍ഷകര്‍ വ്യക്‌തമാക്കുന്നു.
കര്‍ഷക സംഘടനകള്‍ ഡെല്‍ഹിയില്‍ നയിക്കുന്ന സമരം ഇപ്പോള്‍ 26 ആം ദിവസത്തിലെത്തി. കര്‍ഷകര്‍ സമരം കൂടുതല്‍ ശക്‌തമാക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്താനായി വീണ്ടും കര്‍ഷക സംഘടനകളെ ക്ഷണിച്ചിട്ടുണ്ട്. തീയതി തീരുമാനിച്ച ശേഷം സര്‍ക്കാരിനെ അറിയിക്കാനാണ് കേന്ദ്രം വ്യക്‌തമാക്കിയത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറാനോ, ചര്‍ച്ചക്ക് സഹകരിക്കാനോ തയ്യാറല്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.
Read also : നഗരസഭയിലെ ജയ്ശ്രീറാം ബാനര്‍; ആര്‍ക്കെതിരെയും കേസെടുക്കാതെ പൊലീസ്