ലക്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും സ്‌ത്രീകള്‍ക്കെതിരെയുള്ള ക്രൂരകൃത്യങ്ങളുടെ പരമ്പര തുടരുന്നു. യുപിയില്‍ ബറേലിയിലെ മൊറാദാബാദില്‍ 56 കാരന്‍ മരുമകളെ ക്രൂരപീഡനത്തിന് ഇരയാക്കി. ഒപ്പം തന്നെ ഇത് ചോദ്യം ചെയ്യാന്‍ ചെന്ന മകനെ പ്രതി വെടിവെച്ചുകൊന്നു. സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇയാള്‍ സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരനാണ്.
ഈ മാസം 25 ആം തീയതി കുടുംബത്തിലുള്ളവരെല്ലാം ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി മരുമകളെ പീഡനത്തിന് ഇരയാക്കിയത്. ഈ സമയം യുവതി വീട്ടില്‍ തനിച്ചായിരുന്നു. തുടര്‍ന്ന് ഭര്‍തൃപിതാവ് തന്നെ പീഡിപ്പിച്ച വിവരം യുവതി ഭര്‍ത്താവിനെ അറിയിച്ചു. ശേഷം ഭര്‍ത്താവും അമ്മയും ചേര്‍ന്ന് ഇക്കാര്യം ചോദിച്ച് പ്രതിയെ ചോദ്യം ചെയ്‌തു. അതിനെത്തുടര്‍ന്ന് ഉണ്ടായ വഴക്കിലാണ് പിതാവ് മകനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവ് സ്വകര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
Read also : സമരത്തിൽ നിന്ന് പിറകോട്ടില്ല; സർക്കാർ നിർദ്ദേശങ്ങൾ തള്ളി കർഷകർ