ചരിത്ര തീരുമാനവുമായി ഫിഫ; വനിതാ താരങ്ങൾക്ക് പ്രസവാവധി

By Trainee Reporter, Malabar News
Ajwa Travels

സൂറിച്ച്: വനിതാ ഫുട്ബോൾ കളിക്കാരുടെ ക്ഷേമത്തിനായി ചരിത്ര പരമായ തീരുമാനവുമായി ഫിഫ. വനിതാ കളിക്കാർക്ക് ചുരുങ്ങിയത് 14 ആഴ്‌ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന് ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന് ശേഷം ചുരുങ്ങിയത് 8 ആഴ്‌ച അവധിയും നൽകും. പ്രസവാവധി കഴിഞ്ഞ് എത്തുന്ന കളിക്കാരെ വീണ്ടും മൽസരങ്ങൾക്ക് സജ്‌ജമാക്കാൻ ആവശ്യമായ പിന്തുണ നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

“കളിക്കാരാണ് കളിയിലെ താരങ്ങൾ, അവരാണ് കളിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അവർക്ക് തിളങ്ങാൻ ഞങ്ങൾ വേദി ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാകേണ്ടതുണ്ട്. വനിതാ കളിക്കാരുടെ കാര്യം വരുമ്പോൾ അവരുടെ കരിയറിൽ കൂടുതൽ സ്‌ഥിരത കൊണ്ടുവരണം. ഉദാഹരണത്തിന്, അവർക്ക് പ്രസവാവധി എടുക്കേണ്ടതുണ്ടെങ്കിൽ അവർ വിഷമിക്കേണ്ടതില്ല”, ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫന്റിനോ അറിയിച്ചു. ഒരു വനിതാ താരത്തിന് പോലും ഒരിക്കലും ഗർഭധാരണത്തിന്റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള പോരായ്‌മകൾ അനുഭവിക്കാൻ ഇടയാവരുതെന്നും ഫിഫ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം, പരിശീലകരുടെ ജോലി സ്‌ഥിരതക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുതിയ നിയമങ്ങളും ഫിഫ ആലോചിക്കുന്നുണ്ട്. നിലവിൽ നടക്കുന്ന രീതിയിൽ 7 ടീമുകളെ വെച്ച് ഫിഫ ക്ളബ് ലോകകപ്പ് 2021ൽ ജപ്പാനിൽ വെച്ച് നടക്കുമെന്നും ഫിഫ അറിയിച്ചു.

Read also: മല്യയുടെ 14 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഫ്രാൻസിൽ ഇഡി കണ്ടുകെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE