ചലച്ചിത്ര നടന്‍ മേള രഘു അന്തരിച്ചു

By Staff Reporter, Malabar News
mela raghu
മേള രഘു
Ajwa Travels

കൊച്ചി: കെജി ജോര്‍ജിന്റെ ‘മേള’ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ നടന്‍ ചേർത്തല പുത്തൻവെളി ശശിധരൻ (മേള രഘു) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘മേള’ സിനിമയിലൂടെ കലാരംഗത്ത് സജീവമായ താരം 35ല്‍ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ‘മേള’യിൽ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്‌തത്‌. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് സിനിമ ‘ദൃശ്യം 2‘ ആണ് അവസാനമായി അഭിനയിച്ച ചിത്രം. കമലഹാസന്റെ ‘അപൂര്‍വ സഹോദരങ്ങളി’ലും ശ്രദ്ധേയ പ്രകടനം കാഴ്‌ചവെച്ചു. ഭാര്യ: ശ്യാമള, മകൾ: ശിൽപ.

Read Also: ബംഗാളിൽ ശമനമില്ലാതെ രാഷ്‌ട്രീയ അക്രമങ്ങൾ; നാലുപേര്‍ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE