ചലച്ചിത്ര സംവിധായകന്‍ ജെ ഫ്രാന്‍സിസ് അന്തരിച്ചു

By Central Desk, Malabar News
Malayalam Film Director J Francis passes away

കൊച്ചി: പെരുമ്പടപ്പ് ചെമ്പാടിയില്‍ സിഎഫ് ജോസിലിന്റെ മകനും സിനിമാ സീരിയൽ സംവിധായകനുമായ ജെ ഫ്രാന്‍സിസ് (52) അന്തരിച്ചു. ആദ്യ ചലച്ചിത്രം 1997ൽ ഇറങ്ങിയ പൂത്തുമ്പിയും പൂവാലൻമാരും ആണ്. തുടർന്ന് 2004ൽ മസനഗുഡി മന്നാഡിയാർ എന്ന ചിത്രം സംവിധാനം ചെയ്‌തു.

പിന്നീട് പരസ്യചിത്ര നിർമാണത്തിലേക്കും സംവിധാനത്തിലേക്കും കടന്ന ജെ ഫ്രാൻസിസ് ഒരിടവേളക്ക് ശേഷം ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി എന്ന ചലച്ചിത്രം കൂടി 2017ൽ സംവിധാനം ചെയ്‌തു. ഭാര്യ: ഷീബ ഫ്രാന്‍സിസ്. സാവിയോ ഫ്രാന്‍സിസ് ഒറ്റമകനാണ്‌.

ഒട്ടനവധി പരസ്യ ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും സംവിധാനം നിര്‍വഹിച്ച ഇദ്ദേഹം ഒരുക്കിയ സീരിയലായിരുന്നു ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ’ എന്നത്. സഹോദരങ്ങള്‍: ട്രീസ, ഡാനിയല്‍, സിസിലി, ഷാലറ്റ് എന്നിവരാണ്. സംസ്‌കാരം നാളെ പകല്‍ 11 മണി മുതല്‍ പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ നടക്കും.

Most Read: ആർഎസ്‌എസ്‌ പ്രവർത്തകന്റെ മരണം; സിപിഎമ്മിനെ പഴിചാരി നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE