സാഹചര്യം അനുകൂലമല്ല; സംസ്‌ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല

By Desk Reporter, Malabar News
film-theaters
Representational Image
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടെങ്കിലും സംസ്‌ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. കേരളത്തിലെ സാഹചര്യം അനുകൂലമല്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി) സിനിമാ മേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.

കുറഞ്ഞത് ഒരുമാസം കൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുതന്നെ കിടക്കും. തിയേറ്ററുകൾ തുറന്നാൽ തന്നെ കാണികൾ എത്തുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാൽ, നിർമ്മാതാക്കളും വിതരണക്കാരും സിനിമ നൽകിയാൽ ട്രയൽ റൺ എന്ന നിലയിൽ കോർപ്പറേഷന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്‌ഥിതി വിലയിരുത്താമെന്ന നിർദ്ദേശം കെ എസ് എഫ് ഡി സി ചർച്ചയിൽ മുന്നോട്ടുവെച്ചു.

തിയേറ്ററുകൾ അനിശ്‌ചിത കാലത്തേക്ക് അടഞ്ഞു കിടക്കുന്നതിനാൽ സിനിമാ മേഖല വലിയ പ്രതിസന്ധി നേരിടുന്നതായി സംഘടനാ നേതാക്കൾ പറഞ്ഞു. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതു പരിഗണിക്കാതെ സിനിമകൾ നൽകിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്‌തമാക്കിയിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

Also Read:  മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ, ‘വാസന്തി’ മികച്ച ചിത്രം

ചർച്ചയിൽ ചെയർമാനു പുറമേ എം ഡി എൻ മായയും ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, ഫിലിം ചേമ്പർ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE