വൈക്കത്ത് ബാറില്‍ തീപിടുത്തം

By News Bureau, Malabar News
Ajwa Travels

കോട്ടയം: വൈക്കം വൈറ്റ് ഗേറ്റ് ബാറില്‍ തീപിടുത്തം. ബാറിന്റെ പുറകു വശത്തായി കാര്‍ഡ് ബോര്‍ഡുകള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

പന്ത്രണ്ടരയോടെ ആയിരുന്നു തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ജീവനക്കാരും ബാറിലെത്തിയവരും പുറത്തേക്കോടി മാറിയതിനാൽ ആർക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സിന്റ സമയോചിതമായ ഇടപെടല്‍ മൂലം മദ്യക്കുപ്പികള്‍ ഇരുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് വന്‍ നാശനഷ്‌ടമൊഴിവാക്കി. തീ പടർന്ന ഭാഗത്തു തന്നെയാണ് ഏസിയും ജനറേറ്ററുമുള്ളത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ബാറില്‍ എത്തിയവര്‍ ബാത്‌റൂമില്‍ നിന്നും ഈ ഭാഗത്തേക്ക് അബദ്ധത്തില്‍ സിഗരറ്റ് കുറ്റി എറിഞ്ഞതാവാം തീപിടുത്തത്തിന് കാരണമെന്നും സംശയിക്കുന്നുണ്ട്.

വൈക്കം ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ വിഷ്‌ണു മധു, അസിസ്‌റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പിഎം പവിത്രന്‍, ലീഡിങ് ഫയര്‍മാന്‍മാരായ സജേഷ്, ഗോകുല്‍ ജി, പ്രജീഷ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Most Read: 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ അനുമതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE