പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന പരിശീലനം; റിപ്പോർട് തേടി സേനാ മേധാവി

By Trainee Reporter, Malabar News
Fireforce training for the Popular Front
Ajwa Travels

എറണാകുളം: അഗ്‌നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണം തേടി സേനാ മേധാവി ബി സന്ധ്യ. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് റീജണൽ ഫയർ ഓഫിസർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

അഗ്‌നിശമന സേനാ ജീവനക്കാരായ ബി അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരാണ് പരിശീലനം നൽകിയത്. എന്നാൽ, റീജണൽ ഓഫിസിൽ നിന്നുള്ള നിർദ്ദേശം പാലിക്കുകയാണ് ഇവർ ചെയ്‌തതെന്നാണ്‌ വിവരം. അതേസമയം, പരിശീലനത്തിന് അനുമതി ആവശ്യപ്പെട്ട് ജില്ലാ ഫയർ ഓഫിസറെ സമീപിച്ചിരുന്നുവെങ്കിലും അനുമതി നിഷേധിച്ചു.

തുടർന്ന് ഇവർ റീജണൽ ഫയർ ഓഫിസറെ സമീപിച്ച് അനുമതി വാങ്ങുകയായിരുന്നു. ആലുവയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്‌നിശമന സേനാംഗങ്ങൾ പങ്കെടുത്ത് പരിശീലനം നൽകിയത്. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്‌ഥാനതല ഉൽഘാടന പരിപാടിയിലാണ് അഗ്‌നിശമന സേനയെത്തിയത്.

Most Read: വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രം; മന്ത്രി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE