വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രം; മന്ത്രി സജി ചെറിയാൻ

By Trainee Reporter, Malabar News
saji-cheriyan about silver line
Ajwa Travels

ആലപ്പുഴ: വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. കാലത്തിനൊത്തുള്ള വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിൽ എല്ലാം വികസനം നടപ്പിലാക്കണം. സിൽവർ ലൈൻ കാലത്തിനൊപ്പമുള്ള വികസനമാണ്. അത് നടപ്പിലാക്കുക തന്നെ ചെയ്യണമെന്നും സജി ചെറിയാൻ പറഞ്ഞു.

ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കപ്പെടുന്നുണ്ട്. എന്നാൽ, വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനം അല്ലെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ ട്രെയിനിന്റെ സ്‌പീഡ്‌ 200 പോരെന്നും 400 കിലോമീറ്റർ എങ്കിലും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ കൊണ്ടല്ല രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ ആവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അങ്ങനെ പദ്ധതികൾ വന്നാലേ നാടിന് വികസനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Most Read: പരാതി തള്ളി; എംബിബിഎസ്‌ വിദ്യാർഥികൾ പരീക്ഷകൾ എഴുതണം- ആരോഗ്യ സർവകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE